കോളേജുകളിലും ജോലിസ്ഥലത്തും യുവതികള്‍ ധരിക്കുന്ന വസ്ത്രം മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റുന്ന തരത്തിലാണ്. ഇത് അപകടം ചെയ്യും. ലൈംഗികാതിക്രമ വാസനയുള്ളവരെ പ്രലോഭിപ്പിക്കുന്ന വസ്ത്രധാരണരീതി ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരം അവസരങ്ങള്‍ ഒഴിവാക്കാനുള്ള ശ്രമം സ്ത്രീകളുടെ ഭാഗത്ത് നിന്നുണ്ടാകണം. രാജ്യത്തിന്റെ മഹത്തായ പാരമ്പര്യം പുതിയ തലമുറ മനലാക്കണം. മാതാപിതാക്കളാണ് ഇക്കാര്യത്തില്‍ പെണ്‍കുട്ടികളെ ശ്രദ്ധിക്കേണ്ടത്. രാത്രിവൈകി പെണ്‍കുട്ടികളെ വീട്ടില്‍നിന്ന് പുറത്തുപോകാന്‍ മാതാപിതാക്കള്‍ അനുവദിക്കരുത്. മാന്യമായ വസ്ത്രധാരണരീതി സ്വീകരിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഈയിടെ ഗായകന്‍ യേശുദാസ് സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെക്കുറിച്ച് പരാമര്‍ശം നടത്തിയത് വിവാദമായതിന് പിന്നാലെയാണ് സന്ന്യാസിനിയുടെ പ്രസ്താവന.