സ്വയം താലി ചാർത്തി, സിന്ധുരമണിഞ്ഞുകൊണ്ട് വിവാഹം, ഇന്ത്യയിലെ ആദ്യ സോളോഗമി

Webdunia
വ്യാഴം, 9 ജൂണ്‍ 2022 (14:58 IST)
ഗുജറാത്തിലെ വഡോദരയിലെ ക്ഷമ ബിന്ദു ഏതാനും ആഴ്ചകൾക്ക് മുൻപ് വാർത്തകളിൽ നിറഞ്ഞ വ്യക്തിയാണ്. വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് എന്നാൽ മറ്റൊരാൾക്കൊപ്പം തുടർന്ന് ജീവിക്കാൻ ആഗ്രഹമില്ല എന്ന നിലയിൽ സ്വയം വിവാഹം കഴിക്കാൻ തീരുമാനിച്ചുകൊണ്ടാണ് ക്ഷമ വാർത്തകളിൽ നിറഞ്ഞത്.
 
ഇപ്പോഴിതാ ക്ഷമ ബിന്ദുവിന്റെ വിവാഹം ഒടുവിൽ യാഥാർഥ്യമായിരിക്കുകയാണ്.മംഗല്യസൂത്രവും സിന്ദുരവും സ്വയം അണിഞ്ഞുകൊണ്ടാണ് ക്ഷമ വിവാഹം പൂർത്തിയാക്കിയത്. ‌ഗോത്രിയിലെ സ്വന്തം വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് പങ്കെടുത്തത്.വിവാഹചിത്രങ്ങൾ ക്ഷമ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
 
പ്രശ്നങ്ങൾ ഒഴിവാക്കാനും വിവാദങ്ങൾക്ക് ഇടം നല്കാതിരിക്കാനുമാണ് നിശ്ചയിച്ച തീയതിക്ക് മുൻപേ വിവാഹചടങ്ങ് പൂർത്തിയാക്കിയതെന്ന് ക്ഷമ പറഞ്ഞു. വിവാഹത്തിന് തനിക്ക് പിന്തുണ നൽകിയവർക്ക് ക്ഷമ സോഷ്യൽ മീഡിയയിൽ നന്ദി രേഖപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article