ജാതിമാറി വിവാഹം ചെയ്‌തതിന് ക്രൂരത; യുവതിയെ കൊണ്ട് ഭര്‍ത്താവിനെ തോളിലേറ്റി നടത്തിച്ചു - കേസെടുത്ത് പൊലീസ്

ഞായര്‍, 14 ഏപ്രില്‍ 2019 (12:35 IST)
ജാതി മാറി വിവാഹം ചെയ്തതിന് ഗ്രാമീണര്‍ യുവതിയെ കൊണ്ട് ഭര്‍ത്താവിനെ തോളിലേറ്റി തെരുവിലൂടെ നടത്തിച്ചു. മധ്യപ്രദേശിലെ ജാബുവ ഗ്രാമത്തിലാണ് ക്രൂരമായ ശിക്ഷ നടപ്പാക്കിയത്.

20 വയസ്​പ്രായം തോന്നിക്കുന്ന യുവതിയോട്​ഭർത്താവിനെ തോളിലേറ്റി വയലിലൂടെ നടക്കാൻ ഗ്രാമീണർ ആവശ്യപ്പെടുകയായിരുന്നു. യുവതിക്ക്​തളർച്ച അനുഭവപ്പെട്ടിട്ടും നടക്കാൻ ഗ്രാമീണർ പ്രോൽസാഹിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്​.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് ഈ വിവരം പുറം ലോകമറിയുന്നത്. പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങളില്‍ കാണുന്നവരെയെല്ലാം പ്രതിയാക്കിയാണ് കേസ്. ഇതിൽ രണ്ടു പേരെ അറസ്റ്റു ചെയ്‌തതായി ജാബുവ എസ്‌പി വീനിത്​ജെയിൻ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍