ലൂഡോ കളിക്കാൻ പണമില്ല, സ്വയം പണയം വെച്ച് യുവതി

Webdunia
ചൊവ്വ, 6 ഡിസം‌ബര്‍ 2022 (18:22 IST)
ഓൺലൈൻ ഗെയിമിങ്ങിൽ അടിമയായി ലക്ഷക്കണക്കിന് പണം നഷ്ടമായവരുടെ കഥ നമ്മൾ പലകുറി കേട്ടിട്ടുള്ളതാണ്. ഇപ്പോഴിതാ മൊബൈൽ ഗെയിം ആസക്തിയെ തുടർന്ന് വാതുവെയ്ക്കാൻ പണമില്ലാതെ യുവതി സ്വയം പണയപ്പെടുത്തിയെന്ന വാർത്തയാണ് ഉത്തർപ്രദേശിലെ നഗർ കോട്വാലിയിലെ ദേവ്കാലി എന്ന പ്രദേശത്ത് നിന്ന് വരുന്നത്.
 
ലൂഡോ ഗെയിമിന് അടിമയായിരുന്നു യുവതി. രാജസ്ഥാനിൽ ജോലി ചെയ്യുന്ന ഭർത്താവ് അയച്ചുനൽകുന്ന പണം ഉപയോഗിച്ചുകൊണ്ടായിരുന്നു രേണുവെന്ന യുവതി വീട്ടുടമസ്ഥൻ്റെ ഒപ്പം ലൂഡോ കളിച്ചിരുന്നത്. പന്തയം വെയ്ക്കാൻ പണം ഇല്ലാതെ വന്നതോടെ യുവതി സ്വയം പണയംവെയ്ക്കുകയായിരുന്നു.
 
പന്തയത്തിൽ വിജയിച്ചതോടെ വീട്ടുടമസ്ഥനൊപ്പം ജീവിക്കാൻ യുവതി നിർബന്ധിതയായതോടെ യുവതി മറ്റ് മാർഗങ്ങളില്ലാതെ ഭർത്താവിനെ വിളിക്കുകയായിരുന്നു. ഭർത്താവ് പോലീസിൽ പരാതി നൽകുകയും സമൂഹമാധ്യമങ്ങളിൽ സംഭവം പോസ്റ്റ് ചെയ്യുകയും ചെയ്തതോടെയാണ് സംഭവം ചർച്ചയായത്. ദമ്പതികൾക്ക് 2 കുട്ടികളാണുള്ളത്. യുവതി വീട്ടുടമസ്ഥനൊപ്പം താമസം തുടങ്ങിയെന്നാണ് ഭർത്താവ് പറയുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article