ഉത്തരാഖണ്ഡ് തണുത്ത് വിറയ്ക്കുന്നു: ഇരുപത്തിനാല് മരണം
വ്യാഴം, 18 ഡിസംബര്‍ 2014 (14:45 IST)
ഉത്തരാഖണ്ഡില്‍ അതിശൈത്യത്തിലും മഞ്ഞുവീഴ്ചയിലും 24 പേര്‍ മരിച്ചു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യത ഉണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഹല്‍ദ്‌വാനിയില്‍ രണ്ടുപേരും നൈനിറ്റാളില്‍ മൂന്നുപേരും ബിമിറ്റാളില്‍ ആറുപേരും കൊടും തണുപ്പില്‍ മരിച്ചു. കുമാവോണ്‍ മേഖലയിലാണ് മറ്റ് 13 പേര്‍ മരിച്ചത്.
ഇതുവരെ ഉണ്ടാകാത്ത രീതിയിലുള്ള അതി ശൈത്യമാണ് ഇപ്പോള്‍ ഉള്ളത്. ഹിമാലയന്‍ മലനിരകളിലുള്ള അല്‍മോറ, ബഗേശ്വര്‍ ജില്ലകളില്‍ കനത്ത മഞ്ഞു വീഴ്ച് തുടരുകയാണ്. അല്‍മോറയില്‍ പലയിടത്തും താപനില 4 ഡിഗ്രിയിലും താഴെയാണ്. ഉത്തര്‍പ്രദേശിലും കനത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. ലക്‌നൗവില്‍ 6.6 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്.
അതിശൈത്യം പിടികൂടിയതോടേ ജനങ്ങള്‍ മറ്റ് നഗരങ്ങളിലേക്ക് പലായാനം ചെയ്യുകയാണ്. പ്രധാന വഴികള്‍ എല്ലാം തന്നെ മഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ട അവസ്ഥയിലാണ്. നഗരത്തിലെ കടകളും തെരുവോര കച്ചവടക്കാരും കച്ചവടം കട തുറക്കുന്നില്ല. എല്ലാവരോടും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കാന്‍ അധികൃതര്‍ അറിയിപ്പ് നല്‍കി.