യുവതിയും അനിയത്തിയും കഴിഞ്ഞ ദിവസം മാര്‍ക്കറ്റില്‍ സാധങ്ങള്‍ വാങ്ങാന്‍ എത്തി. ഇതേ സമയം ഭര്‍ത്താവ് മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ എത്തി. തുടര്‍ന്ന് ഭര്‍ത്താവ് യുവതിയുടെ അടുത്തെത്തി ആസിഡ് എറിയുകയായിരുന്നു. പക്ഷേ യുവതി ഒഴിഞ്ഞ് മാറി, ഇതേ സമയം അടുത്ത് നില്‍ക്കുകയായിരുന്ന അനിയത്തിയുടെ മുഖത്ത് ആസിഡ് വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.