കുടുംബാംഗങ്ങൾ തെജീന്ദറിനെപ്പറ്റി അന്വേഷിക്കുമ്പോൾ അദ്ദേഹം പുറത്തുപോയി എന്ന മറുപടിയാണ് ബിന്ദർ കൊടുത്തിരുന്നത്. എന്നാൽ ഭാര്യയുമായി വഴക്കിട്ടതിന് ശേഷം തെജീന്ദർ വീട് വിട്ടുപോയെന്നാണ് മറ്റുചിലർ പറഞ്ഞിരുന്നത്. എന്നാൽ രണ്ട് വർഷത്തിന് ശേഷം അയാൾ തിരിച്ചുവരികയോ മറ്റ് യാതൊരു വിവരങ്ങളോ ലഭിക്കാത്തതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിച്ചിരുന്നെങ്കിലും യാതൊരു വിവരങ്ങളും ലഭ്യമായിരുന്നില്ല.
തെജീന്ദറിന്റെ സഹോദരൻ തെജീന്ദറിനെ കാണാതായതിനെക്കുറിച്ച് പരാതികൾ ഒന്നും നൽകിയിരുന്നില്ലായിരുന്നു. എന്നാൽ രജീന്ദർ സഹോദരനെപ്പറ്റി മറ്റൊരു ബന്ധുവിനോട് അന്വേഷിച്ചപ്പോൾ ബിന്ദർ അദ്ദേഹത്തെ കൊന്നതായി വിവരം ലഭിച്ചു. പിന്നീട് കേസ് കോടതിയിലെത്തുകയായിരുന്നു. തുടർന്ന് ബിന്ദറിനെ ജീവപര്യന്തം ശിക്ഷിക്കുകയും പത്തായിരം രൂപ പിഴയും നൽകി.