വീണ്ടും വിവാഹം കഴിച്ച ഭർത്താവിനൊപ്പം കഴിയാൻ ഭാര്യയെ നിർബന്ധിക്കാനാവില്ല: ഹൈക്കോടതി

വെള്ളി, 31 ഡിസം‌ബര്‍ 2021 (20:02 IST)
അഹമ്മദാബാദ്: രണ്ടാമത് വിവാഹം കഴിച്ച ഭർത്താവിനൊപ്പം കഴിയണമെന്ന് ഒരു കോടതിയ്ക്കും ആദ്യ ഭാര്യയെ നിർബന്ധിക്കാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. മുസ്ലീം വ്യക്തിനിയമം ബഹുഭാര്യത്വം അംഗീകരിക്കുന്നുണ്ടെങ്കിലും ഇത്തരമൊരു ഉത്തരവ് നൽകാൻ കോടതിയ്ക്കാവില്ലെന്ന് കുടുംബകോടതിയുടെ വിധി റദ്ദാക്കികൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.
 
മുസ്ലീം വ്യക്തിനിയമം ബഹുഭാര്യത്വത്തെ അനുവദിക്കുന്നുണ്ട്. എന്നാൽ പ്രോത്സാഹിപ്പിക്കുന്നില്ല. കോടതി ചൂണ്ടികാട്ടി. രണ്ടാം വിവാഹം കഴിച്ച ഭർത്താവിനൊപ്പം താമസിക്കാൻ വിസമ്മതിച്ച യുവതിയെ ഭർതൃവീട്ടിൽ തിരികെ അയച്ചുകൊണ്ട് കുടുംബകോടതി ജൂലൈയിൽ പ്രഖ്യാപിച്ച ഉത്തരവാണ് ഹൈക്കോടതി റദാക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍