കനിമൊഴിക്ക് ജാമ്യമില്ലാ വാറണ്ട്

Webdunia
തിങ്കള്‍, 10 നവം‌ബര്‍ 2014 (14:06 IST)
ഡിഎംകെ എം.പി കനിമൊഴിക്കെതിരെ വിചാരണ കോടതിയുടെ ജാമ്യമില്ലാ വാറണ്ട്. 2 ജി സ്‌പെക്ട്രം കേസില്‍  കേസ് ഇന്ന്  കോടതിയില്‍ പരിഗണിക്കുകയാണ്. എന്നാല്‍ കോടതിയില്‍ കനിമൊഴി ഹാജരായിരുന്നില്ല.  അതിനാലാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.

സിബിഐ പ്രത്യേക കോടതി ജഡ്ജിയായ ഒ.പി സയ്‌നി കേസ് ഇന്ന് പരിഗമണിച്ചിരുന്നു. എന്നാല്‍ സിബിഐയും പ്രതികളുടെയും അഭിഭാഷകര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. കേസില്‍ ഡിസംബര്‍ 19ന് അന്തിമവാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും പിന്തുടരുക.