വാഗാ അതിര്‍ത്തിയില്‍ ചാവേര്‍ സ്‌ഫോടനത്തിനു സാധ്യതയെന്ന് പാകിസ്ഥാന്‍; സ്വാതന്ത്ര ദിനത്തില്‍ ഇന്ത്യയില്‍ രക്‍തപ്പുഴയൊഴുകുമോ ?
സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വാഗാ അതിര്‍ത്തിയില്‍ ചാവേർ ആക്രമണമുണ്ടായേക്കുമെന്നു പാകിസ്ഥാൻ ഭീകരവിരുദ്ധ ഏജൻസിയുടെ മുന്നറിയിപ്പ്. രണ്ട് താലിബ് ചാവേറുകള്‍ ബോംബ് ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായിട്ടാണ് പാക് ഭരണകൂടം ഇന്ത്യക്ക് സന്ദേശം നല്‍കിയിരിക്കുന്നത്.
പാക് പഞ്ചാബ് പ്രവശ്യയിലെ പാക്ക് റേഞ്ചേഴ്സ് ഡയറക്ടർ ജനറലിനോടും പഞ്ചാബ് പൊലീസ് മേധാവിയോടും ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ ഏജൻസി നിർദേശം നൽകി. ജനങ്ങൾക്കു സുരക്ഷ നൽകുന്നതിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരുടെയും ജീവൻ സുരക്ഷിതമാക്കണമെന്നാണു നിർദേശം.
വാഗ അതിർത്തിയിൽ നടക്കുന്ന പരേഡിനെ ലക്ഷ്യമാക്കി ഭീകര സംഘടനയായ തെഹ്‍രിക്കെ താലിബാൻ ആക്രമണത്തിനു പദ്ധതിയിടുന്നുവെന്നാണു റിപ്പോർട്ട്. ഈ മാസം 13, 14, 15 തീയതികളിൽ ഏതെങ്കിലും ഒരു ദിവസമാണ് ഇതിനായി തിരഞ്ഞെടുക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു.