'വോക്കല്‍ ഫോര്‍ ലോക്കല്‍' പ്രോത്സാഹിപ്പിക്കാന്‍ ആത്മീയ നേതാക്കളോട് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു

ശ്രീനു എസ്

ചൊവ്വ, 17 നവം‌ബര്‍ 2020 (09:26 IST)
'വോക്കല്‍ ഫോര്‍ ലോക്കല്‍' പ്രോത്സാഹിപ്പിക്കാന്‍ ആത്മീയ നേതാക്കളോട് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. ജൈനാചാര്യന്‍ ശ്രീ വിജയ് വല്ലഭ് സുരീശ്വര്‍ ജി  മഹാരാജിന്റെ നൂറ്റി അന്‍പത്തി ഒന്നാം ജന്മ വാര്‍ഷിക ദിനത്തില്‍  'സമാധാന പ്രതിമ' വീഡിയോ കോണ്‍ഫറന്‍സിലൂടെ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'വോക്കല്‍ഫോര്‍ ലോക്കല്‍' (പ്രാദേശികമായതിനുവേണ്ടി ശബ്ദിക്കൂ)എന്ന ആശയത്തെ എടുത്തു പറഞ്ഞ പ്രധാനമന്ത്രി,  ഭക്തിപ്രസ്ഥാനം സ്വാതന്ത്ര്യസമരത്തിന് വേണ്ട പോഷണം നല്‍കിയതായും അഭിപ്രായപ്പെട്ടു.
 
ഭക്തിപ്രസ്ഥാനം സ്വാതന്ത്ര്യസമരത്തിന് അടിത്തറയും പിന്തുണയും ഏകിയതുപോലെ ഇന്ന് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍, ആത്മ നിര്‍ഭര്‍  ഭാരതത്തിന്റെ അടിത്തറ നമ്മുടെ സന്യാസിമാരും യോഗി വര്യന്മാരും  ആചാര്യന്മാരും സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അനുയായികളെ അഭിസംബോധന ചെയ്യുമ്പോഴും ആത്മീയ സമ്മേളനങ്ങളിലും വോക്കല്‍ ഫോര്‍ ലോക്കല്‍ എന്ന സന്ദേശം പരമാവധി പ്രചരിപ്പിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ആത്മീയ നേതാക്കളുടെ സാക്ഷ്യപ്പെടുത്തല്‍ വോക്കല്‍ ഫോര്‍ ലോക്കല്‍ സന്ദേശത്തിന് കൂടുതല്‍ ശക്തി പകരും. സ്വാതന്ത്രസമര കാലയളവില്‍, രാജ്യത്തെ പ്രചോദിപ്പിച്ചത് പോലെ സ്വാശ്രയ ഭാരത നിര്‍മ്മിതിക്കും  ഇത് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍