ഹരിയാന നിയമസഭാ തിരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാനൊരുങ്ങുന്ന മുന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ സ്വത്തുവിവരങ്ങള്‍ പുറത്ത്. തിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബുധനാഴ്ച താരം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പ്രചാരണങ്ങള്‍ ആരംഭിച്ചു. ഇതിനൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് താരത്തിന്റെ വരുമാനവും സ്വത്തുവിവരങ്ങളും ഉള്‍പ്പെടുന്നുണ്ട്.
സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ പ്രകാരം വിനേഷിന് 3 കാറുകളാണുള്ളത്. ഏകദേശം 35 ലക്ഷം വിലവരുന്ന വോള്‍വോ എക്‌സ് സി 60,12 ലക്ഷം രൂപ വരുന്ന ഹ്യൂണ്ടായ് ക്രെറ്റ,17 ലക്ഷം വരുന്ന ടൊയാട്ട ഇന്നോവ എന്നിവയാണ് താരത്തിന്റെ പേരിലുള്ളത്. ഒരു കാറിന്റെ ലോണ്‍ തിരിച്ചടയ്ക്കുന്നുണ്ട്. ഇതിന് പുറമെ 2 കോടിയോളം വില വരുന്ന വസ്തുവും വിനേഷിന്റെ പേരിലുണ്ട്. ആദായനികുതി റിട്ടേണ്‍ പ്രകാരം 2023-24 സാമ്പത്തിക വര്‍ഷത്തെ വിനേഷിന്റെ വരുമാനം 13,85,000 രൂപയാണ്. ഒക്ടോബര്‍ അഞ്ചിനാണ് ഹരിയാനയിലെ 90 നിയമസഭാ സീറ്റുകളിലേക്കുള്ള തിരെഞ്ഞെടുപ്പ്. എട്ടിനാണ് തെരെഞ്ഞെടുപ്പ് ഫലം പുറത്തുവരിക.