ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം ഇന്ത്യയില്‍!

വ്യാഴം, 20 നവം‌ബര്‍ 2014 (19:04 IST)
ഇന്ത്യയെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാന മന്ത്രി സ്വഛ് ഭാരത് പദ്ധതിയുമായി മുന്നൊട്ട് പോവുകയാണ്. വൃത്തിയുടെ സന്ദേശം എല്ലാവരിലും എത്തിക്കുക എന്നതാണ് മോഡിയുടെ ഉദ്ദേശം. എന്നാല്‍ മോഡി പ്രധാന മന്ത്രി ആകുന്നതിനും എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പേ സമ്പൂര്‍ണ്ണ ശുചിത്വം നേടിയ ഗ്രാമം ഇന്ത്യയിലുണ്ട്. ഇന്നത് ഏഷ്യയിലെ തന്നെ മികച്ച വൃത്തിയുള്ള ഗ്രാമമാണ്.

മേഘാലയിലെ മൌലിന്നോംഗ് എന്ന ഗ്രാമത്തിനാണ് ഈ പ്രശസ്തി ലഭിച്ചിരിക്കുന്നത്. ഇന്ത്യ ഡിസ്കവറി മാഗസിന്‍ നടത്തിയ സര്‍വേയിലാണ് മൌലിന്നോങ്ങിനെ ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായി തിരഞ്ഞെടുത്തത്. മേഘാലയുടെ തലസ്ഥാനമായ ഷില്ലോങ്ങില്‍ നിന്നും കുറച്ചകലെയായി സ്ഥിതി ചെയ്യുന്ന ചെറിയ ഗ്രാമമാണ് മൌലിന്നോങ്.

എല്ലാ വീടുകളിലും ശൌചാലയങ്ങള്‍ ഉണ്ട്. റോഡുകളില്‍ ചപ്പുചവറുകള്‍ വാരി വലിച്ചെറിയുന്നതു തടയാന്‍ വേണ്ടി എല്ലായിടങ്ങളിലും മുള കൊണ്ടുള്ള ചവറ്റുകൊട്ടകളും സ്ഥാപിച്ചിട്ടുണ്ട്. ഗ്രാമത്തെ എന്നും വൃത്തിയുള്ളതാക്കി നിലനിര്‍ത്താന്‍ കുട്ടികള്‍ക്ക് സ്കൂളുകളില്‍ തന്നെ ബോധവല്‍ക്കരണം നല്‍കുന്നു.

നല്ലൊരു വിനോദസഞ്ചാര മേഖല കൂടിയാണ് മൌലിന്നോങ്. വര്‍ഷം തോറും ഒട്ടേറെ വിനോദസഞ്ചാരികള്‍ ഇവിടെ സന്ദര്‍ശിക്കാന്‍ എത്തുന്നു. ഗ്രാമത്തെ വൃത്തിയുള്ളതാക്കി നിലനിര്‍ത്താന്‍ വിനോദസഞ്ചാരികള്‍ക്കും കര്‍ശന നിര്‍ദേശങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ളത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക