നിശബ്‌ദമായി വരവറിയിച്ച് വിജയ്, തമിഴ്‌‌നാട് തദ്ദേശ തെരെഞ്ഞെടുപ്പിൽ 109 സീറ്റ്!

ബുധന്‍, 13 ഒക്‌ടോബര്‍ 2021 (15:33 IST)
തമിഴ് രാഷ്ട്രീയത്തിൽ വരവറിയിച്ച് നടൻ വിജയുടെ ഫാൻസ് അസോസിയേഷൻ. തമിഴ്‌നാട്ടിൽ നടന്ന തദ്ദേശ തിരെഞ്ഞെടുപ്പിൽ മികച്ച വിജയമാണ് വിജയ് മക്കൾ ഇയക്കം സ്വന്തമാക്കിയത്. പുതുതായി രൂപീകരിച്ച 9 ജില്ലകളിലെ തദേശതിരെഞ്ഞെടുപ്പിലാണ് ഈ മുന്നേറ്റം. ഇവിടങ്ങളിൽ 109 വാർഡുകളിലാണ് വിജയ് മക്കൾ ഇയക്കം വിജയിച്ചത്.
 
നേരത്തെ വിജയ് മക്കൾ ഇയക്കം പിരിച്ചുവിട്ടതായി വിജയുടെ പിതാവ് എസ്എ ചന്ദ്രശേഖർ പ്രഖ്യാപിച്ചിരുന്നു. നേരത്തെ വിജയ് ഫാൻസ് അസോസിയേഷനെ രാഷ്ട്രീയപാർട്ടിയാക്കാൻ പിതാവ് നീക്കം നടത്തിയിരുന്നു. ഇതിനെതിരെ വിജയ് രംഗത്ത് വരികയും കോടതിയിൽ ഹർജി നൽകുകയും ചെയ്‌തിരുന്നു. എന്നാൽ തദ്ദേശ തിരെഞ്ഞെടുപ്പിൽ ആരാധകസംഘത്തിൽ ഉള്ളവർക്ക് മത്സരിക്കാനും പ്രചാരണത്തിൽ തന്റെ ചിത്രങ്ങൾ ഉപയോഗിക്കാനും വിജയ് അനുമതി നൽകിയിരുന്നു.
 
അതേസമയം വിജയുടെ രാഷ്ട്രീയപ്രവേശനം പോലും പ്രഖ്യാപിക്കാതെയാണ് തദ്ദേശ തിരെഞ്ഞെടുപ്പിൽ വിജയ് ഇയക്കം വലിയ വിജയം സ്വന്തമാക്കിയത്. വടക്കൻ ജില്ലകളായ ചെങ്കൽപ്പേട്ട്,വുല്ലുപുരം,കാഞ്ചീപുരം,റാണിപ്പേട്ട്,തിരുപ്പത്തൂർ തെക്കൻ ജില്ലയായ തെങ്കാശി എന്നിവിടങ്ങളിലാണ് സംഘടന നേട്ടമുണ്ടാക്കിയത്.

അതേസമയം ഭരണകക്ഷിയായ ഡിഏംകെ 140 പഞ്ചായത്ത് സീറ്റുകളിൽ 88 ഇടത്തും വിജയിച്ചു. 1381 വാർഡുകളിൽ 1,100 എണ്ണത്തിലും ഡിഎംകെയാണ് മുന്നിട്ട് നിൽക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍