കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്‌റ്റ് നയങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് എഴുത്തുകാര്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ തിരിച്ചേൽപ്പിച്ച് പ്രതിഷേധിച്ച നടപടികളെ വെല്ലുവിളിച്ച് വിശ്വഹിന്ദു പരിഷത്ത് രംഗത്ത്. സൗദി അറേബ്യയിൽ പോയി പന്നിയിറച്ചി കഴിച്ച ശേഷം അവർ ജീവനോടെ തിരിച്ചുവരുകയാണെങ്കിൽ വിഎച്ച്പി അവരെ രണ്ടു കൈയും നീട്ടി സ്വീകരിക്കും. അല്ലാത്തപക്ഷം, അവർ ആത്മവഞ്ചനാപരമായ നടപടികൾ അവസാനിപ്പിക്കണമെന്നും വിഎച്ച്പി ദേശീയ വക്താവ് സുരേന്ദ്ര ജെയ്ൻ ചോദിച്ചു.
ഇന്ത്യയുടെ ജനസംഖ്യയിൽ മൂന്നിൽ രണ്ട് ഭാഗവും മാംസാഹാരം കഴിക്കുന്നവരാണ്. അതിനാല്‍ തന്നെ തങ്ങള്‍ ജനങ്ങളുടെ ഈ ശീലം മാറ്റണമെന്ന് ആവശ്യപ്പെടുന്നില്ല. ഹിന്ദു വിശ്വാസത്തിന്റെ ഭാഗമായ ഗോമാതാവിന്റെ മാസം ഉപയോഗിക്കുകയോ കൊല്ലുകയോ ചെയ്യരുതെന്ന് മാത്രമെ തങ്ങള്‍ ആവശ്യപ്പെടുന്നുള്ളുവെന്നും സുരേന്ദ്ര ജെയ്ൻ പറഞ്ഞു.
ഞങ്ങൾ ആവശ്യപ്പെടുന്നത് ബീഫിന്റെ നിരോധനം മാത്രമാണ്. രാജ്യത്ത് സമ്പൂർണ ഗോവധനിരോധനമാണ് തങ്ങൾ ആവശ്യപ്പെടുന്നത്. വിശ്വാസത്തിനെ മുറിവേൽപ്പിക്കുന്ന നടപടികൾ ഒന്നും ഉണ്ടാവരുതെന്നാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ചിലര്‍ ഈ വിഷയം മറ്റ് താൽപര്യത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയവത്കരിക്കുകയാണെന്നും ജയിൻ പറഞ്ഞു.
ദാദ്രിയില്‍ പശുവിറച്ചി കഴിച്ചുവെന്ന് ആരോപിച്ച് ഒരാളെ കൊലപ്പെടുത്തിയതിന് ശേഷം വിഎച്ച്പി ആദ്യമായാണ് ഇത്തരമൊരു പ്രസ്താവന നടത്തുന്നത്. സംഗീത സംവിധായകന്‍ എ ആർ റഹ്മാൻ ഘർവാപസി നടത്തി ഹിന്ദു മതത്തിലേക്ക് തിരിച്ചുവരണമെന്ന പ്രസ്താവന നടത്തിയ വ്യക്തിയാണ് സുരേന്ദ്ര ജയിൻ പറഞ്ഞു.