വഡോദരയില്‍ വര്‍ഗീയ കലാപം, 40 പേര്‍ അറസ്റ്റില്‍

Webdunia
തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2014 (14:02 IST)
വഡോദരയില്‍ വര്‍ഗീയ കലാപത്തെ തുടര്‍ന്ന് 40 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്ത് ഇന്റര്‍നെറ്റും എസ്എംഎസും നിരോധിച്ചിരിക്കുകയാ‍ണ്.

ഹിന്ദു മുസ്ലീം സമുദായങ്ങള്‍ തമ്മില്‍ ദിവസങ്ങളായി കലാപം തുടരുകയാണ്.കലാപത്തെത്തുടര്‍ന്ന് വഡോദരയില്‍ അര്‍ദ്ധ സൈനികരെ വിന്യസിച്ചിട്ടുണ്ട്.കഴിഞ്ഞ വ്യാഴാഴ്ചയാണ് വര്‍ഗീയകലാപം പൊട്ടിപ്പുറപ്പെട്ടത്.

സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച  ഒരു വിവദ ചിത്രമാണ് കലാപത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.ആക്രമികള്‍ നിരവധി വാഹനങ്ങള്‍ അക്രമികള്‍ കത്തിക്കുകയും കച്ചവടസ്ഥാപനകള്‍ക്കു നേരെ കല്ലെറിയുകയും ചെയ്തു.കഴിഞ്ഞകഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡി മത്സരിച്ച രണ്ട് മണ്ഡലങ്ങളിലൊന്നാണ് വഡോദര.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.