ഉത്തര്‍പ്രദേശില്‍ അജ്ഞാത രോഗം: രണ്ടാഴ്ചകൊണ്ട് മരണപ്പെട്ടത് 68 പേര്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 31 ഓഗസ്റ്റ് 2021 (15:07 IST)
ഉത്തര്‍പ്രദേശില്‍ അജ്ഞാത രോഗം മൂലം രണ്ടാഴ്ചകൊണ്ട് മരണപ്പെട്ടത് 68 പേര്‍. അതേസമയം പടിഞ്ഞാറന്‍ യുപിയില്‍ 24 മണിക്കൂറിനിടെ 12 കുട്ടികള്‍ രോഗം ബാധിച്ച് മരണപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 30,941 കൊവിഡ് കേസുകളാണ്. 36,275 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം മൂലം 350 പേര്‍ മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 3,19,59,680 ആയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍