ഉറി സൈനികക്യാമ്പിനു നേരെ നടന്ന ആക്രമണം; മരിച്ച സൈനികരുടെ എണ്ണം 17; മൂന്നു സൈനികര്‍ കൂടി മരിച്ചെന്ന വാര്‍ത്ത പ്രതിരോധമന്ത്രാലയം തിരുത്തി

Webdunia
തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2016 (12:15 IST)
ഞായറാഴ്ച ജമ്മു കശ്മീരിലെ ഉറി സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ച സൈനികരുടെ എണ്ണം 17. ഭീകരാക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ ആയിരുന്ന മൂന്നു ജവാന്മാര്‍ ഇന്ന് രാവിലെ മരിച്ചെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍, പ്രതിരോധമന്ത്രി അത് തിരുത്തി.
വികാരത്തിനടിപ്പെടേണ്ട സമയമല്ലിതെന്നും പ്രതിരോധമന്ത്രി കട്‌ജു പറഞ്ഞു.
 
ഭീകരാക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ 30ഓളം ജവാന്‍മാർ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. സേനാക്യാമ്പിനുള്ളിൽ ഇരച്ചുകയറിയ സായുധരായ ഭീകരര്‍ ഗ്രനേഡുകള്‍ എറിഞ്ഞ് വെടി ഉതിര്‍ക്കുകയായിരുന്നു. 
 
സ്ഫോടനത്തില്‍ ടെന്‍റുകള്‍ക്ക് തീപിടിച്ചാണ് കൂടുതല്‍ സൈനികരും മരിച്ചത്. തീപിടിച്ച ടെന്‍റില്‍ നിന്ന് അടുത്ത ബാരക്കുകളിലേക്കും തീപടരുകയായിരുന്നു.
Next Article