പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ ഇന്ത്യ പുന:പരിശോധിക്കുന്നു; സാഹചര്യങ്ങള്‍ വിലയിരുത്താന്‍ മോഡി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും

തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2016 (09:27 IST)
പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ ഇന്ത്യ പുന:പരിശോധിക്കുന്നു. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുന:പരിശോധന. പാകിസ്ഥാന് ജലം നല്കുന്നത് തടയണം എന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളാണ് മോദി ചര്‍ച്ച ചെയ്യുക.
 
ഉന്നത ഉദ്യോഗസ്ഥരുമായി ഇതു സംബന്ധിച്ച കാര്യങ്ങള്‍ പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച ചെയ്യും. ഇന്ത്യന്‍ പ്രധാനമന്ത്രി ആയിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവും പാകിസ്ഥാന്‍ പ്രധാനമന്ത്രി ആയിരുന്ന അയൂബ് ഖാനും 1960 സെപ്തംബര്‍ 19ന് നദീജല ഉടമ്പടിയില്‍ ഒപ്പുവെച്ചത്.
 
ഇത് അനുസരിച്ച് കിഴക്കോട്ട് ഒഴുകുന്ന ബിയാസ്, രാവി, സത്‌ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കും പടിഞ്ഞാറോട്ട് ഒഴുകുന്ന സിന്ധു, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാകിസ്ഥാനുമാണ്. കരാര്‍ അനുസരിച്ച് സിന്ധു നദിയിലെ 80 ശതമാനം വെള്ളവും പാകിസ്ഥാനാണ് ലഭിക്കുന്നത്. ഇന്ത്യ ജലനിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പാകിസ്ഥാനിലെ പല പ്രദേശങ്ങളും വരള്‍ച്ചയിലാകും.

വെബ്ദുനിയ വായിക്കുക