ഉത്തര്‍പ്രദേശ് പിടിച്ചടക്കാന്‍ ബിജെപി

Webdunia
ബുധന്‍, 6 ഓഗസ്റ്റ് 2014 (17:26 IST)
ഉത്തര്‍പ്രദേശിലെ പാര്‍ട്ടി അടിത്തറ വിപുലമാക്കി 2017ലെ നിയമ സഭാ തെരഞ്ഞെടുപ്പില്‍ യുപി പിടിച്ചടക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ഇതിനായി പാര്‍ട്ടി ഘടകങ്ങളെ ശക്തമാക്കുന്നതോടൊപ്പം തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ചിട്ടയായ പദ്ധതികള്‍ക്ക് പാര്‍ട്ടീ തുടക്കമിട്ടുകഴിഞ്ഞതായി സൂചന.

സംസ്ഥാനത്തുടനീളം പാര്‍ട്ടിയുടെ ജനകീയാടിത്തറ വിപുലമാക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ കിഴിലായി 46 തെരഞ്ഞെടുപ്പ് സെല്ലുകള്‍ ബിജെപി രൂപീകരിച്ചിട്ടുണ്ട്. അനുഭാവികളുടെയും പാര്‍ട്ടി വോട്ടുകളും ചോര്‍ന്നുപോകാതെ താമരയില്‍ വീഴ്തുക എന്നതാണ് ഈ സെല്ലുകളുടെ ചുമതല‍.

മാത്രമല്ല, സംസ്ഥാനത്തുടനീളം ചെറുതും വലുതുമായ റാലികള്‍, പൊതുസമ്മേളനങ്ങള്‍ എന്നിവ സംഘടിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്വവും സെല്ലുകള്‍ക്കുണ്ട്. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് ആരോഗ്യക്യാമ്പുകള്‍, അംഗത്വവിതരണം, സാംസ്‌കാരിക പരിപാടികള്‍, മറ്റു പൊതുപരിപാടികള്‍ എന്നിവ സംഘടിപ്പിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ ചലനമുണ്ടാക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.

സാമ്പത്തികം, വാര്‍ത്താവിനിമയം, സേവനം, തെരഞ്ഞെടുപ്പ് നടത്തിപ്പ്, പ്രത്യേക വാര്‍ത്താ വിനിമയം, ഇലക്‌ട്രോണിക് അഡ്മിനിസ്‌ട്രേഷന്‍, കുടിവെള്ള വിതരണം, പ്രവര്‍ത്തക ശൃംഖല, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി എന്നിങ്ങനെ പല മാര്‍ഗ്ഗങ്ങളില്‍ കൂടി ജനങ്ങളിലേക്ക് ഇറങ്ങുന്നതിനാണ് പാരാട്ടി കര്‍മ്മ പദ്ധതികിഅള്‍ തയ്യാറാക്കിയിരിക്കുന്നത്.