ഉന്നാവോ പെണ്‍കുട്ടികളുടെ മരണകാരണം വിഷം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ വനമേഖലയില്‍ രണ്ട് ദളിത് പെണ്‍കുട്ടികള്‍ മരിച്ചസംഭവത്തില്‍ ആറുപേരടങ്ങിയ ഉന്നത ഉദ്ദ്യോഗസ്ഥ സംഘം അന്വേഷണം ഏറ്റെടുത്തിരുന്നു. 13ഉം 16 വയസുള്ള പെണ്‍കുട്ടികളായിരുന്നു മരിച്ചത്.