അടിസ്ഥാന സൗകര്യ വികസനം, കാർഷിക മേഖല, വ്യാവസായിക ഉൽപാദനം, തൊഴിൽ, കയറ്റുമതി, ഇറക്കുമതി, പണ വിതരണം, വിദേശ നാണ്യ ശേഖരം, ഇന്ത്യൻ സമ്പദ് വ്യവസ്ഥയെയും ബജറ്റിനെയും സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങൾ എന്നിവ വാർഷിക സർവേ റിപ്പോർട്ടിൽ പ്രതിപാദിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്കാണ് സർവേ പാർലമെന്റിൽ അവതരിപ്പിക്കുക. ഇതിനുശേഷം ചീഫ് ഇക്കണോമിക് അഡ്വൈസർ കെ വി സുബ്രഹ്മണ്യൻ റിപ്പോർട്ടിനെ സംബന്ധിച്ച് പത്രസമ്മേളനം നടത്തും. 2021-22ൽ രാജ്യം 11 ശതമാനം വളർച്ചാ നിരക്ക് നേടുമെന്ന് റിപ്പോർട്ടിൽ ഉള്ളതായാണ് സൂചന.