പ്രഭാസിന്‍റെ 'ആദിപുരുഷ്' 5 ഭാഷകളില്‍, ബജറ്റ് 400 കോടി; അവതാറിന്‍റെ സാങ്കേതികവിദഗ്‌ധര്‍ എത്തും !

കെ ആര്‍ അനൂപ്

ചൊവ്വ, 19 ജനുവരി 2021 (13:00 IST)
ഇന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് ‘ആദിപുരുഷ്’. സിനിമയുടെ മോഷൻ ക്യാപ്‌ചർ ഷൂട്ട് ആരംഭിച്ച വിവരം സംവിധായകൻ ഓം റൗട്ട് അറിയിച്ചു. സെറ്റിലേക്ക് പോകുന്നതിനു മുമ്പുള്ള ഒരു ടെസ്റ്റ് ഷൂട്ട് കൂടിയാണിത്. മോഷൻ ക്യാപ്‌ചർ സാങ്കേതികവിദ്യ ഉപയോഗിച്ച് സംവിധായകനും ടെക്നിക്കൽ ടീമും ഇൻഡോറിൽ ഷൂട്ടിംഗ് നടത്തുകയാണ്. ഹോളിവുഡ് ചിത്രങ്ങളായ അവതാർ, സ്റ്റാർ വാർസ് എന്നീ ചിത്രങ്ങളിൽ വിഎഫ്എക്സ് ചെയ്തിട്ടുള്ള ടെക്നിക്കൽ ടീമിനെ ആദിപുരുഷിൽ പ്രവർത്തിക്കാനായി നിർമ്മാതാക്കൾ ചർച്ചകൾ നടത്തിവരികയാണെന്നാണ് റിപ്പോർട്ടുകൾ.
 
പ്രഭാസും സെയ്ഫ് അലി ഖാനും ഒന്നിക്കുന്ന ത്രീഡി ചിത്രമായിരിക്കുമിത്. വിഷ്വൽ ഇഫക്‍ടുകളുടെ സഹായത്തോടെ അതിമനോഹരമായ ദൃശ്യ വിരുന്നായിരിക്കും സിനിമ പ്രേക്ഷകനു സമ്മാനിക്കുക. 400 കോടിയോളം ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം 2022ല്‍ റിലീസ് ചെയ്യാനാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നത്. ഹിന്ദിയിലും തെലുങ്കിലുമായി നിർമ്മിക്കുന്ന ചിത്രം മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും. 
 
തിന്മയ്ക്കു മുകളിൽ നന്മയുടെ വിജയം എന്നതാണ് ചിത്രത്തിൻറെ ടാഗ്‌ലൈൻ. രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ഇതിഹാസ ചിത്രം കൂടിയാണിത്. രാധേ ശ്യാം ചിത്രീകരണം അടുത്തിടെയാണ് പ്രഭാസ് പൂർത്തിയാക്കിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍