യുഎന്‍ രക്ഷാ സമിതി സ്ഥിരാംഗത്വം: ഇന്ത്യക്ക് അമേരിക്കന്‍ പിന്തുണ

വെള്ളി, 1 ഓഗസ്റ്റ് 2014 (15:19 IST)
യു എന്‍ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം നേടുന്നതില്‍ ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. വിദേശ കാര്യമന്ത്രി സുഷമാ സ്വരാജുമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം നടന്ന സംയുക്ത പത്ര സമ്മേളനത്തിലാണ് ഈ കാര്യം കെറി അറിയിച്ചത് .

ഇന്ത്യക്കെതിരെയും ചില ബി ജെ പി നേതാക്കള്‍ക്കെതിരെയും അമേരിക്കന്‍ ഏജന്‍സി നടത്തിയ ചാരപ്പണി അംഗീകരിക്കാനാവില്ലെന്ന് സുഷമ തുറന്നടിച്ചിരുന്നു . വിഷയം ചര്‍ച്ച ചെയ്യാമെന്നും വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും ജോണ്‍ കെറി ഉറപ്പ് നല്‍കുകയും ചെയ്തു

മുംബൈ ആക്രമണത്തിന്റെ പിന്നിലുള്ള എല്ലാ ഭീകരവാദികളേയും നിയമത്തിനു മുന്നില്‍ കൊണ്ടു വരാന്‍ പാകിസ്ഥാന്‍ മുന്നോട്ടു വരണമെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു . ലഷ്കര്‍ ഇ തോയ്ബ , അല്‍ ഖൊയ്ദ തുടങ്ങിയവര്‍ക്ക് സുരക്ഷിത താവളമായി മാറാതിരിക്കാന്‍ പാകിസ്ഥാന്‍ കര്‍ശനമായി ശ്രദ്ധിക്കണമെന്നും പ്രസ്താവനയിലുണ്ട് .

വെബ്ദുനിയ വായിക്കുക