രണ്ട് ആണ്‍കുട്ടികളെയും ഒരു പെണ്‍കുട്ടിയേയും ലൈംഗികമായി പീഡിപ്പിച്ച 62 കാരന്‍ പിടിയില്‍. സിനിമാരംഗത്തെ വീഡിയോ എഡിറ്ററായ അരുണ്‍ പാട്ടീലാണ് കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയില്‍ അറസ്‌റ്റിലായത്.
അരുണ്‍ പാട്ടീലിന്റെ ഫ്ലാറ്റിന് സമീപം താമസിക്കുന്ന അഞ്ചും ഏഴും വയസുള്ള കുട്ടികളെ മധുര പലഹാരങ്ങള്‍ തരാമെന്ന് പറഞ്ഞ് സ്വന്തം ഫ്ലാറ്റില്‍ കൊണ്ടു പോയി പലപ്പോഴായി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍വെച്ച് ആണ്‍കുട്ടികള്‍ സംശയകരമായി പെരുമാറുന്നത് കണ്ട് അമ്മായി അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്.
മാതാപിതാക്കള്‍ നടത്തിയ കൂടുതല്‍ ചോദ്യം ചെയ്യലില്‍ അരുണ്‍ പാട്ടീല്‍ തങ്ങളെ ലൈംഗികമായി ഉപയോഗിക്കുന്നുണ്ടെന്ന് ഇരുവരും വ്യക്തമാക്കുകയായിരുന്നു. വിവരം അറിഞ്ഞതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ഗുഡ്ഗാവ് പൊലീസ് വ്യാഴാഴ്ച പാട്ടീലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഫ്ലാറ്റിലെ ഒരു പെണ്‍കുട്ടിയും പരാതിയുമായി രംഗത്ത് വന്നത്. മൂന്ന് കുട്ടികളെയും വൈദ്യ പരിശോധനയ്ക്ക് അയച്ചു. കോടതിയില്‍ ഹാജരാക്കിയ പാട്ടീലിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. വിവാഹ മോചിതനായ ഇയാള്‍ ഒറ്റയ്ക്കാണ് താമസം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.