രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് പൊലീസില്‍ കീഴടങ്ങിയ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദിനെയും അനിര്‍ബന്‍ ഭട്ടാചാര്യയെയും പൊലീസ് ചോദ്യം ചെയ്തു. അഞ്ചുമണിക്കൂര്‍ നേരം ഇരുവരെയും ചോദ്യം ചെയ്തു.
ചോദ്യം ചെയ്യലില്‍ ജെ എന്‍ യുവില്‍ നടന്ന ചടങ്ങില്‍ അഫ്‌സല്‍ ഗുരു അനുകൂല പ്രസംഗം നടത്തിയെന്ന് ഇമര്‍ ഖാലിദ് സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. പൊലീസില്‍ കീഴടങ്ങിയ ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
നിയമത്തിന്റെ വഴി തെരഞ്ഞെടുക്കാനുള്ള ഹൈകോടതിയുടെ ഉപദേശം അനുസരിച്ച് ചൊവ്വാഴ്ച രാത്രി 11.45 ഓടെ ഇരുവരും ജെ എന്‍ യു കാമ്പസിനു പുറത്തെത്തി പൊലീസിന് കീഴടങ്ങുകയായിരുന്നു. ഇരുവരെയും കസ്റ്റഡിയില്‍ എടുത്ത പൊലീസ് സമീപത്തെ വസന്ത്കുഞ്ജ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി.
ഇവര്‍ കീഴടങ്ങിയേക്കുമെന്ന സൂചനയെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹം കാമ്പസിന് പുറത്തു കാത്തു നിന്നിരുന്നു.