വ്യാപം കുംഭകോണവുമായി ബന്ധപ്പെട്ട് സംഭവിച്ച മരണങ്ങള്‍ ഭയപ്പെടുത്തുന്നെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി. വ്യാപവുമായി ബന്ധപ്പെട്ട മരണങ്ങൾ മധ്യപ്രദേശിനെ ഭയത്തിലാഴ്ത്തിയിരിക്കുകയാണെന്നും ഭീതി ഇല്ലാതാക്കാൻ മുഖ്യമന്ത്രി ശിവിരാജ് സിംഗ് ചൗഹാൻ വേണ്ട നടപടിയെടുക്കണമെന്നും ഉമാഭാരതി ആവശ്യപ്പെട്ടു.
ഒരു പക്ഷേ അവരെ ആരും കൊലപ്പെടുത്തുന്നതാകില്ല. അപമാനം മൂലം ഹൃദയാഘാതം, മസ്തിഷാകാഘാതം, ആത്മഹത്യ എന്നിവയായിരിക്കാം മരണത്തിലേക്ക് നയിക്കുന്നതെന്നും ഉമാ ഭാരതി പറഞ്ഞു. വ്യാപം അഴിമതിയിൽ തന്റെ പേരും ഉയർന്നു കേട്ടിരുന്നു. ഒരുപാട് ബുദ്ധിമുട്ടിലൂടെയാണ് താൻ കടന്നു പോയത്. മനക്കരുത്താണ് തനിക്ക് സഹായകമായതെന്നും കുറ്റം ചെയ്യാത്തവർക്ക് ഇത്തരം ആരോപണങ്ങൾ കേൾക്കുമ്പോൾ പിടിച്ച് നിൽക്കാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു.