‘പന്നികൾ ഇവിടെ നിന്ന്പറക്കണം, അല്ലെങ്കില്‍ പച്ച പാസ്പോർട്ട്നൽകണം’; ഉമര്‍ അബ്‌ദുള്ളയെ ആക്ഷേപിച്ച് ഗൗതം ഗംഭീര്‍
ജമ്മു കശ്‌മീരിന് മാത്രമായി പ്രധാനമന്ത്രി വേണമെന്ന അഭിപ്രായം ഉന്നയിച്ച നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ളയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ക്രിക്കറ്റ് താരവും ബിജെപി അംഗവുമായ ഗൗതം ഗംഭീർ.
കശ്‌മീരിന് പ്രത്യേക പ്രധാനമന്ത്രി വേണമെന്ന് ഉമർ പറയുകയാണെങ്കില്‍ പന്നികൾ ഇവിടെ നിന്ന്പറക്കണമെന്നാണ്തനിക്ക് പറയാനുള്ളത് എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.
ഉമറിന്നല്ലൊരു കാപ്പി കൊടുത്ത് ഉറങ്ങാൻ പറയണം. എന്നിട്ടും അദ്ദേഹത്തിന് കാര്യങ്ങൾ മനസിലായില്ലെങ്കിൽ പച്ച നിറത്തിലുള്ള പാകിസ്ഥാനി പാസ്പോർട്ട്നൽകണമെന്നും അദ്ദേഹം തുറന്നടിച്ചു.
ഗംഭീറിന്റെട്വീറ്റ്പുറത്ത്വന്നതിന് പിന്നാലെ മറുപടിയുമായി ഉമർ രംഗത്ത് എത്തി. താൻ ക്രിക്കറ്റ്കളിക്കാറില്ല, കാരണം എനിക്ക് കളി അറിയില്ല. അതുപോലെ കശ്‌മീരിനെ കുറിച്ചും ചരിത്രത്തിൽ അതിന്റെ പദവിയെക്കുറിച്ചും നിങ്ങൾക്കും ഒന്നും അറിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു.