ഐപിഎൽ മത്സരത്തിനിടെ രാജസ്ഥാൻ റോയൽസിന്റെ ജോസ് ബട്ലറെ പഞ്ചാബ് ക്യാപ്റ്റൻ രവിചന്ദ്ര അശ്വിൻ ‘മങ്കാദിങ്ങി’ലൂടെ പുറത്താക്കിയത് വൻ വിവാദത്തിനു വഴി തെളിച്ചു. സംഭവത്തിൽ ക്രിക്കറ്റ് ലോകവും ആരാധകരും അശ്വിന് എതിരാണ്. ബിസിസിഐ പോലും അശ്വിന്റെ നടപടി ശരിയായില്ലെന്നാണ് ചൂണ്ടിക്കാട്ടിയത്. ഭൂരിഭാഗം പേരും ഇന്ത്യന്‍ സ്പിന്നറെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയപ്പോള്‍ അദ്ദേഹത്തിനു പിന്തുണ അറിയിച്ചത് വളരെ കുറച്ച് ആളുകൾ മാത്രം.
ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണെന്നാണ് പറയപ്പെടുന്നത്. അങ്ങിനെയെങ്കില്‍ മാന്യന്മാരിലെ മാന്യനാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. വന്‍മതിലെന്ന് അറിയപ്പെടുന്ന ദ്രാവിഡ് പക്ഷേ അശ്വിനെ വിമർശിക്കുന്നില്ല. അശ്വിന്‍ ചെയ്തത് ക്രിക്കറ്റ് നിയമത്തിന്റെ പരിധിക്കുള്ളില്‍നിന്നു കൊണ്ടാണെന്ന് ദ്രാവിഡ് ചൂണ്ടിക്കാട്ടി.
അശ്വിനെ അനുകൂലിച്ചവരിൽ അശ്വിന്റെ മുന്‍ ടീമംഗമായിരുന്ന ഓപ്പണര്‍ ഗൗതം ഗംഭീറുമുണ്ട്. ബട്‌ലറെ ഏതു വിധേനയെങ്കിലും പുറത്താക്കണെന്ന സമ്മര്‍ദ്ദമാവാം അശ്വിനെക്കൊണ്ട് അങ്ങനെ ചെയ്യിച്ചതെന്ന് ഗംഭീർ പറയുന്നു. വെറും ബളര്‍ മാത്രമല്ല ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. ലോകകപ്പ് അടുത്തു കൊണ്ടിരിക്കെ സ്വന്തം ഫ്രാഞ്ചൈസിക്കായി മികച്ച പ്രകടനം നടത്തിയാല്‍ ലോകകപ്പ് ടീമില്‍ ഇടം ലഭിക്കുമെന്നും അശ്വിന്‍ പ്രതീക്ഷിക്കുന്നുണ്ടാവാം.
ഐപിഎല്ലിലെ ഈയൊരു സംഭവത്തിന്റെ പേരില്‍ മാത്രം ചരിത്രത്തില്‍ അശ്വിന്‍ ഓര്‍മിക്കപ്പെടരുതെന്നും ഗംഭീര്‍ പറഞ്ഞു. മവളരെ മഹാനായ, അഭിമാനിയായ ക്രിക്കറ്റാണ് അശ്വിന്‍. ഇന്ത്യക്കു വേണ്ടി നിരവധി അവിസ്മരണീയ പ്രകടനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ടെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.