ജാതി സെൻസസ് വൈകുന്നു, കേന്ദ്രത്തിനും സംസ്ഥാനം ഭരിക്കുന്നവർക്കും ഒരേ സമീപനമെന്ന് വിജയ്

അഭിറാം മനോഹർ
വ്യാഴം, 6 ഫെബ്രുവരി 2025 (19:28 IST)
ജാതി സെന്‍സസ് വിഷയം ഉയര്‍ത്തി ഡിഎംകെയ്‌ക്കെതിരെ വിമര്‍ശനവുമായി തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്.  തമിഴ്നാട് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് പറയുന്നവര്‍ എന്തുകൊണ്ടാണ് സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്താന്‍ മടിക്കുന്നതെന്നും ഇക്കാര്യത്തില്‍ കേന്ദ്രത്തിനും സംസ്ഥാനം ഭരിക്കുന്നവര്‍ക്കും ഒരേ സമീപനമാണുള്ളതെന്നും വിജയ് വിമര്‍ശിച്ചു.
 
 പറച്ചിലല്ല, പ്രവര്‍ത്തിയിലാണ് കാര്യം. ജാതി വിവേചനങ്ങളെ എതിര്‍ക്കണം . പോരാട്ടം തുടരും. ഭയമില്ലാതെ ധീരമായി തന്നെ മുന്നോട്ട് പോകും. ജനങ്ങള്‍ക്ക് വേണ്ടിയാണ് നമ്മള്‍ പ്രവര്‍ത്തിക്കേണ്ടത്. ജനങ്ങള്‍ക്കായി എന്ത് ചെയ്യണം എന്ന തോന്നലില്‍ നിന്നാണ് രാഷ്ട്രീയത്തിന്റെ വഴി തിരെഞ്ഞെടുത്തത്. വിജയ് വ്യക്തമാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article