തൂത്തുക്കുടി കസ്റ്റഡി കൊലപാതകം: പ്രതിയായ എഎസ്ഐ കൊവിഡ് ബാധിച്ച് മരിച്ചു

Webdunia
തിങ്കള്‍, 10 ഓഗസ്റ്റ് 2020 (12:17 IST)
തുത്തുക്കുടി: ലോക്ക്ഡൗണിനിടെ കടയടയ്‌ക്കാൻ വൈകിയെന്ന പേരിൽ വ്യാപാരിയേയും മകനെയും കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചുകൊന്ന കേസിൽ പ്രതിയായ എഎസ്ഐ കൊവിഡ് ബാധിച്ച് മരിച്ചു.സാത്താൻകുളം സ്റ്റേഷനിലെ മുൻ എഎസ്ഐ പോൾ ദുരൈയാണ് കൊവിഡ് ബാധയെ തുട‍ർന്ന് മരിച്ചത്. 
 
മധുര സെൻട്രൽ ജയിലിലായിരുന്ന പ്രതിയെ കനത്ത പനത്തിനെ തുടർന്ന് ജൂലൈ 24 നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് നടത്തിയ പരിശോധനയിൽ ഇയാൾക്ക് കൊവിഡ‍് സ്ഥിരീകരിച്ചു.ഇൻസ്പെക്ടറും, എസ്ഐയും ഉൾപ്പടെ അഞ്ച് പൊലീസുകാർ കേസിൽ റിമാൻഡിലായിരുന്നു.ലോക്ക്ഡൗൺ ലംഘിച്ചുവെന്ന പേരിൽ രണ്ട് രാത്രി മുഴുവൻ ലോക്കപ്പിലിട്ട് മർദ്ദിച്ചതിന്റെ പേരിലായിരുന്നു തുത്തുക്കുടിയിൽ വ്യപാരിയും മകനും മരിച്ചത്.വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് കേസ് സിബിഐക്ക് കൈമാറാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article