ഉപതിരഞ്ഞെടുപ്പ്: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ മുന്നേറ്റം
പശ്ചിമ ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസിന് വിജയം. കൃഷ്ണഗഞ്ച് നിയമസഭാ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ സത്യജിത്ത് ബിശ്വാസ് 37,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപിയിലെ മാനബേന്ദ്രയെ പരാജയപ്പെടുത്തി. ഇവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടാമതെത്തിയ സിപിഎം ഇത്തവണ മൂന്നാമതായി. കോണ്‍ഗ്രസിന് നാലാംസ്ഥാനമാണുള്ളത്.
തൃണമൂല്‍ എംഎല്‍എയായിരുന്ന സുശീല്‍ ബിശ്വാസ് മരണപ്പെട്ട സാഹചര്യത്തിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. ബോംഗന്‍ ലോക്സഭാമണ്ഡലത്തില്‍ മമത്ബാല താക്കൂര്‍ ബിജെപി സ്ഥാനാര്‍ഥിയെ 84,000 ത്തോളം വോട്ടിനു ബിജെപിയുടെ സുബ്രത് സാഹയെ തോല്പിച്ചു.