വലിയ നിയമപോരാട്ടത്തിനൊടുവിലാണ് മറീന കടല്‍ക്കരയില്‍ കരുണാനിധിയ്ക്ക് അന്ത്യവിശ്രമം സ്ഥലം ഒരുങ്ങിയത്. കരുണാനിധിയുടെ മൃതദേഹം മറീനയില്‍ അടക്കാന്‍ സമ്മതിക്കില്ലെന്ന് എ.ഐ.എ.ഡി.എം.കെ. പറഞ്ഞിരുന്നു.തുടർന്ന് ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതിനെ തുടർന്ന് സ്റ്റാലിന്‍ കോടതിയെ സമീപിച്ചു. അര്‍ധരാത്രി കോടതി ചേരുകയും പുലര്‍ച്ചെ, ഡി.എം.കെയ്ക്ക് അനുകൂല വിധി ലഭിക്കുകയും ചെയ്യുകയായിരുന്നു.