തമിഴ്‌നാട് ബിജെപിയിൽ അഴിച്ചുപണി,നടിമാരായ ഗൗതമിയും നമിതയും ബിജെപി നിർവാഹക സമിതിയിൽ

ശനി, 4 ജൂലൈ 2020 (08:47 IST)
ചെന്നൈ: മുൻ കേന്ദ്രമന്ത്രിയായിരുന്ന പൊൻരാധാകൃഷ്‌ണപക്ഷത്തെ തഴഞ്ഞ് തമിഴ്‌നാട് ബിജെപിയിൽ വൻ അഴിച്ചുപണി.തമിഴ്‌നാട് ബിജെപി അധ്യക്ഷനായി എൽ മുരുകൻ സ്ഥാനമേറ്റെടുത്തതോടെ സിനിമാമേഖലയിൽ നിന്നുമുള്ളവർക്കാണ് പരിഗണന കൂടുതൽ.നടിമാരായ നമിതയെയും ഗൗതമിയെയും സംസ്ഥാന നിർവാഹക സമിതി അംഗങ്ങളാക്കി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട നടി ഗായത്രി രഘുറാമിനെ തിരിച്ചെടുക്കുകയും സാംസ്കാരിക വിഭാഗത്തിന്റെ ചുമതല നൽകുകയും ചെയ്)തിട്ടുണ്ട്. നടനും നാടക പ്രവർത്തകനുമായ എസ്.വി. ശേഖറാണ് പാർട്ടിയുടെ പുതിയ ഖജാൻജി.
 
ഗൗതമി, നമിത എന്നിവരെക്കൂടാതെ നടിമാരായ മധുവന്തി അരുൺ, കുട്ടി പത്മിനി എന്നിവരെയും സംസ്ഥാന നിർവാഹകസമിതി അംഗങ്ങളായി നിയമിച്ചിട്ടുണ്ട്.അതേസമയം നമിതയ്‌ക്കൊപ്പം പാർട്ടിയിൽ ചേർന്ന പ്രമുഖ നടൻ രാധാരവിക്ക് പദവിയില്ല.2016ൽ കമൽഹാസനുമായി പിരിഞ്ഞതിനുശേഷമാണ് ഗൗതമി ബി.ജെ.പി.യുമായി വീണ്ടും അടുത്തത്. നവംബറിലായിരുന്നു നമിതയുടെ ബിജെപി പ്രവേശനം.പുതിയ നിയമനങ്ങളിൽ പൊൻരാധാകൃഷ്ണൻ അടക്കമുള്ള മുതിർന്ന നേതാക്കൾ തൃപ്തരല്ലെങ്കിലും പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. തമിഴിസൈ സൗന്ദർരാജനെ തെലങ്കാന ഗവർണറായി നിയമിച്ചതിനെ തുടർന്നാണ് പിന്നോക്കവിഭാഗക്കാരനായ എൽ മുരുകൻ സംസ്ഥാന അധ്യക്ഷനായത്. ഇതിന് പിന്നാലെയാണ് പാർട്ടിയിൽ പുതിയ നിയമനങ്ങൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍