തമിഴ്‌നാട്ടിലെ തലൈ മാന്നാറിൽ നിന്നും അഭയാർഥികൾ വരും ദിവസങ്ങളിൽ കേരള-തമിഴ്‌നാട് തീരങ്ങളിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്ന് രാമേശ്വരം അടക്കമുള്ള തീരപ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കി. നിലവിൽ ചെറിയ തോതിൽ അഭയാർഥികൾ ഇന്ത്യൻ തീരത്തേക്ക് എത്തുന്നുണ്ട്. അഭയാർഥികളെ സ്വീകരിക്കുമോ എന്ന കാര്യത്തിൽ കേന്ദ്രം ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് ലക്ഷങ്ങളാണ് തെരുവിലിറങ്ങിയത്. പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വസതി വളഞ്ഞ പ്രതിഷേധക്കാർ സേനയേയും മറികടന്ന് കൊട്ടരത്തിലേക്ക് ഇടിച്ചുകയറിയിരുന്നു. പ്രതിഷേധക്കാർ വസതി വളഞ്ഞതോടെ പ്രസിഡൻ്റ് ഗോതബായ രജപക്സെ കെട്ടിടത്തിൽ നിന്നും രക്ഷപ്പെട്ടു. അദ്ദേഹത്തെ സൈന്യം സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതായാണ് റിപ്പോർട്ടുകൾ.