2024ൽ ബിജെപിക്കെതിരെ മത്സരമുണ്ടാകില്ല, രാജ്യം പൂർണ മനസോടെ മോദിക്കൊപ്പമെന്ന് അമിത് ഷാ

Webdunia
ചൊവ്വ, 14 ഫെബ്രുവരി 2023 (13:11 IST)
അടുത്ത ലോക്സഭാ തെരെഞ്ഞെടുപ്പിൽ ബിജെപിക്ക് എതിരാളികളില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യം പൂർണമനസോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമാണെന്ന് എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു.
 
അദാനി വിഷയത്തിൽ ബിജെപിക്ക് ഒളിക്കാനോ ഭയപ്പെടാനോ ഒന്നുമില്ല. കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്തെങ്കിൽ എന്തുകൊണ്ടാണ് കോടതിയെ സമീപിക്കാത്തതെന്നും പോപ്പുലർ ഫ്രണ്ട് രാജ്യതാത്പര്യങ്ങൾക്ക് അഖണ്ഡതയ്ക്കും ഐക്യത്തിനുമെതിരായ സംഘടനയായതിനാലാണ് നിരോധിച്ചതെന്നും അമിത് ഷാ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article