മുത്തൂറ്റ് ഫിനാന്‍സ് ഹൊസൂര്‍ ശാഖയില്‍ വന്‍ കവര്‍ച്ച: 7 കോടിയുടെ സ്വര്‍ണ്ണം നഷ്ടപ്പെട്ടു

എ കെ ജെ അയ്യര്‍
വെള്ളി, 22 ജനുവരി 2021 (19:32 IST)
ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ  മുത്തൂറ്റ് ഫിനാന്‍സ് ഹൊസൂര്‍ ശാഖയില്‍ വന്‍ കവര്‍ച്ച നടന്നു. ഇന്ന് രാവിലെ നടന്ന കവര്‍ച്ചയില്‍ ശാഖയില്‍ നിന്ന് 7 കോടിയുടെ സ്വര്‍ണ്ണം നഷ്ടപ്പെട്ടു  
 
കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. ഇതില്‍ ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ ആറ് പേരാണ് കവര്‍ച്ച നടത്തിയത് എന്ന് കണ്ടെത്തി. ശാഖാ തുറന്ന ഉടനെയായിരുന്നു കവര്‍ച്ച. സ്വര്‍ണ്ണത്തിനൊപ്പം 96000 രൂപയും കവര്‍ന്നിട്ടുണ്ട്.
 
ശാഖയിലെത്തിയ സംഘം മാനേജരെ ഉള്‍പ്പെടെയുള്ളവരെ കെട്ടിയിട്ടു മര്‍ദ്ദിച്ച ശേഷമായിരുന്നു കവര്‍ച്ച നടത്തിയത്. ഫോറന്‍സിക് വിദഗ്ദ്ധര്‍ ശാപനത്തില്‍ എത്തി പരിശോധന നടത്തി. പോലീസ് ഊര്‍ജ്ജിതമായി അന്വേഷണം ആരംഭിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article