പാർക്കിങ്ങിൽ മോഷണം പോയാൽ ഉത്തരവാദിത്തം പാർക്കിങ് അനുവദിക്കുന്ന സ്ഥാപനത്തിനെന്ന് സുപ്രീം കോടതി

അഭിറാം മനോഹർ
തിങ്കള്‍, 18 നവം‌ബര്‍ 2019 (19:53 IST)
വണ്ടി പാർക്കിങ് ചെയ്ത സ്ഥലത്ത് നിന്നും വാഹനം മോഷ്ടിക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യുകയാണെങ്കിൽ ഉത്തരവാദിത്തം പാർക്കിങ് അനുവദിക്കുന്ന സ്ഥാപനത്തിനെന്ന് സുപ്രീം കോടതി വിധി. 1998ൽ ഡൽഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടൽ പാർക്കിങിൽ നിന്നും വാഹനം മോഷണം പോയ കേസുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി. കേസിൽ കോടതി ഹോട്ടൽ ഉടമകളോട് നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെട്ടതിനെതിരെ ഹോട്ടൽ ഉടമകൾ സുപ്രീം കോടതിയിൽ നൽകിയ പരാതിയിന്മേലാണ് പുതിയ ഉത്തരവ്.
 
കാറിന്റെ ഇൻഷുറൻസ് തുക കമ്പനി നൽകാൻ തയ്യാറായിരുന്നിട്ടും ഹോട്ടൽ ഉടമകളോട് നഷ്ടപരിഹാരം നൽകാൻ പറഞ്ഞ വിധിക്കെതിരെയായിരുന്നു ഹോട്ടൽ ഉടമകൾ സുപ്രീം കോടതിയിൽ പരാതി നൽകിയത്. എന്നാൽ കീഴ്കോടതി വിധി സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.
 
ഇതോടെ വാഹനം എങ്ങനെയാണോ പാർക്ക് ചെയ്തിരിക്കുന്നത് അതുപോലെ തന്നെ തിരികേ നൽകുക എന്നത് പാർക്കിങ് അനുവധിക്കുന്ന സ്ഥാപനത്തിന്റെ ഉത്തരവാദിത്തം ആയിരിക്കുകയാണ്. അതേസമയം വാഹനത്തിൽ കേടുപാടുകൾ സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം പാർക്കിങ് ജീവനക്കാരന് മേലെ ഇടരുതെന്നും ഉത്തരവിൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article