അവധി: രാഹുല്‍ ഗാന്ധിക്ക് തരൂരിന്റെ വിമര്‍ശനം
പാര്‍ലമെന്‍റിന്‍െറ ബജറ്റ് സമ്മേളന സമയത്ത് എ ഐ സി സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അവധിയെടുത്തതിനെ വിമര്‍ശിച്ച് ശശി തരൂര്‍ എം പി. രാഹുലിന്റെ അവധി അനവസരത്തിലാണെന്ന് തരൂര്‍ വിമര്‍ശിച്ചു. എതിര്‍ചേരിയിലുള്ള പാര്‍ട്ടിക്കാര്‍ക്ക് കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ ഇത് അനാവശ്യ അവസരം ഉണ്ടാക്കിയെന്നും തരൂര്‍ പറഞ്ഞു.
നേരത്തെ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗും രംഗത്ത് വന്നിരുന്നു. രാഹുല്‍ ഗാന്ധി അവധിയെടുത്തതില്‍ പാര്‍ട്ടി നേതാക്കള്‍ അതൃപ്തരാണെന്നാണ് സൂചന. അടുത്ത ഏപ്രിലില്‍ നടക്കുന്ന എഐസിസി സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കുമെന്നാണ് സൂചന. പാര്‍ട്ടിയുടെ ഭാവി പരിപാടികളെ പറ്റി ആലോചിക്കാനാണ് രാഹുല്‍ അവധിയില്‍ പോയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.