പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കുമെന്നും പിളരില്ലെന്നും മുതിര്‍ന്ന എ ഡി എം കെ നേതാവ് തമ്പിദുരൈ. എടപ്പാടി പളനിസാമിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതിനു ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ ആണ് തമ്പിദുരൈ ഇക്കാര്യം വ്യക്തമാക്കിയത്.
ഗവര്‍ണറുടെ നടപടി ധര്‍മ്മത്തിന്റെ വിജയമാണെന്നും സംസ്ഥാനത്ത് ജയലളിതയുടെ സദ്ഭരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി എം എല്‍ എമാര്‍ ഒറ്റക്കെട്ടാണ്. അവര്‍ ഐക്യകണ്ഠേനയാണ് പളനിസാമിയെ നേതാവായി തെരഞ്ഞെടുത്തത്. അതിനാലാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയില്‍ വിശ്വാസവോട്ട് നേടാന്‍ കഴിയുമെന്നും തമ്പിദുരൈ വ്യക്തമാക്കി.