കാർ കനാലിലേക്കു മറിഞ്ഞ് പത്തുപേര്‍ മരിച്ചു

Webdunia
ഞായര്‍, 11 ജൂണ്‍ 2017 (12:39 IST)
കാർ കനാലിലേക്ക്​ മറിഞ്ഞ്​ ഡ്രൈവറടക്കം പത്തു പേർ മരിച്ചു. ഞായറാഴ്​ച പുലർച്ചെയാണ് മഥുരയിലെ മൊഗാരാ ഗ്രാമത്തിലെ മഥുര– ജാജംപതി റോഡില്‍ അപകടമുണ്ടായത്.  മരിച്ച ഒമ്പതു പേരും ബന്ധുക്കളാണ്​. മരിച്ചവരിൽ രണ്ടു കുട്ടികളും ഉൾപ്പെടുന്നു. 
 
രാജസ്​ഥാനിലെ ദൗസ ജില്ലയിലെ പ്രസിദ്ധമായ മെഹന്ദിപൂർ ബാലാജിയിലേക്കു ഇന്നോവ കാറിൽ പോകുകയായിരുന്ന സംഘമാണു അപകടത്തില്‍പ്പെട്ടത്. കാർ പൂർണമായും കനാലിൽ മുങ്ങിയതാണു ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചതെന്നും ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നും നാട്ടുകാർ പറഞ്ഞു. 
Next Article