തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആശുപത്രിയിൽ ആയതോടെ ഭരണം സ്തംഭിച്ചിരിക്കുകയാണെന്നും അതിനാൽ തമിഴ്നാട്ടിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ബി ജെ പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് സ്വാമി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന് കത്തയച്ചു.
ജയലളിതയുടെ അഭാവത്തിൽ സർവീസിൽ നിന്നും വിരമിച്ച ചീഫ് സെക്രട്ടറി രാമ മോഹന റാവുവാണ് ഇപ്പോൾ തമിഴ്നാട് ഭരിക്കുന്നത്. സർക്കാർ ഭരണം ഇല്ലാതായതോടെ തമിഴ്നാടിന്റെ ക്രമസമാധാനം തകർന്നിരിക്കുകയാണ്. സംസ്ഥാനം മുഴുവൻ താളം തെറ്റിയിരിക്കുകയാണ്. ദൈനംദിന ഭരണകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പകരം ചുമതല ഇതുവരെ ആര്‍ക്കും നല്‍കിയിട്ടില്ല.
എന്നും സുബ്രഹ്മണ്യൻ സ്വാമി കത്തിൽ പറയുന്നു.
സർക്കാർ ഭരണം പാതിവഴിയിൽ ആയതോടെ തമിഴ്നാട്ടിൽ പല സ്ഥലങ്ങളിലും ഐ എസ്, നക്സൽ, എൽ ടി ടി ഇ തുടങ്ങിയ ഭീകര സംഘടനകൾ തമ്പടിച്ചിരിക്കുകയാണ്. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താന്റെ ഭീഷണി നിലനിൽക്കെ തമിഴനാട്ടിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം എന്നാണ് സ്വാമി കത്തിൽ ആവശ്യപ്പെട്ടത്.