കോവിഡ് 19: കേരളത്തെ മറികടന്ന് തമിഴ്‌നാട് കുതിക്കുന്നു, വ്യാഴാഴ്‌ച സ്ഥിരീകരിച്ചത് 75 പേര്‍ക്ക്; രോഗബാധിതരുടെ എണ്ണം 309

അനിരാജ് എ കെ

വ്യാഴം, 2 ഏപ്രില്‍ 2020 (21:01 IST)
കോവിഡ് 19 ബാധിതരുടെ എണ്ണത്തില്‍ കേരളത്തെ മറികടന്ന് തമിഴ്‌നാട് കുതിക്കുന്നു. വ്യാഴാ‌ഴ്‌ച മാത്രം 75 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരായവരുടെ എണ്ണം 309 ആയി. 
 
ആദ്യ ഘട്ടത്തില്‍ കേരളത്തിന് വളരെ പിന്നിലായിരുന്നു കോവിഡ് ബാധിതരുടെ എണ്ണത്തിന്‍റെ കാര്യത്തില്‍ തമിഴ്‌നാട്. എന്നാല്‍ ഡല്‍‌ഹിയിലെ നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ തമിഴ്‌നാട്ടിലെത്തിയതോടെയാണ് രോഗം പടര്‍ന്നുപിടിച്ചതെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിശദീകരണം.
 
ചൊവ്വാഴ്‌ച 57 പേര്‍ക്കും ബുധനാഴ്‌ച 110 പേര്‍ക്കുമായിരുന്നു തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്‌ച 75 പേര്‍ക്കുകൂടി സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ അപകടകരമായ സാഹചര്യത്തിലേക്കാണ് തമിഴ്‌നാട് കുതിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍