തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു

ബുധന്‍, 17 ജൂണ്‍ 2020 (16:34 IST)
തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു. മധുര സ്വദേശി ദാമോദരനാണ്(57) മരിച്ചത്. ഇദ്ദേഹത്തോടൊപ്പം മുഖ്യമന്ത്രി പളനിസ്വാമിയുടെ ഓഫീസിലെ അഞ്ചുപേര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു.
 
ഈമാസം 12നാണ് ഇദ്ദേഹത്തെ ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം തമിഴ്‌നാട്ടില്‍ കൊവിഡ് രൂക്ഷമാകുകയാണ്. നിലവില്‍ 528പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ചെന്നൈ ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ ജൂണ്‍ 30 വരെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍