രക്തചന്ദന കള്ളക്കടത്ത്: പ്രമുഖ തമിഴ് നടന്‍ അറസ്റ്റില്‍

ബുധന്‍, 22 ഏപ്രില്‍ 2015 (12:12 IST)
പ്രമുഖ തമിഴ് നടന്‍ ശരവണന്‍ രക്തചന്ദന കള്ളക്കടത്തുമായി ബന്ധപ്പെട്ടു പിടിയില്‍.  രക്തചന്ദന കള്ളക്കടത്തുമായി ബന്ധപ്പെട്ട് ചെന്നൈ സ്വദേശിയായ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ശരവണന്‍ അറസ്റ്റിലായത്. 
 
ഇയാളില്‍ നിന്ന് 12.5 ടണ്‍ രക്ത ചന്ദനം ശരവണനില്‍ നിന്നു പിടിച്ചെടുത്തു. ഇതിന് 4.5 കോടി രൂപ വില വരും.

എഴുപതോളം തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ശരവണന്‍ ഓറഞ്ച് എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. പരുത്തി വീരനിലെ അഭിനയത്തിന് ശരവണന് മികച്ച സഹനടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക