പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതിന്റെ പേരില്‍ കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്ന ഫണ്ട് പലിശ സഹിതം ലഭിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ച് തമിഴ്‌നാട്. കേന്ദ്രസര്‍ക്കാരിനെതിരെ തമിഴ്‌നാട് സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്തു. തടഞ്ഞുവെച്ചിരിക്കുന്ന 2291 കോടി രൂപ അടിയന്തരമായി കൈമാറാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം.
നിലവില്‍ പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തത് കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍ എന്നീ മൂന്ന് സംസ്ഥാനങ്ങള്‍ മാത്രമാണ്. ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള എതിര്‍പ്പുകാരണമാണ് ഈ സംസ്ഥാനങ്ങള്‍ പദ്ധതി നടപ്പാക്കാത്തത്. അതിനാല്‍ ഈ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പണം സര്‍ക്കാര്‍ തടഞ്ഞു വച്ചിരിക്കുകയാണ്.