ലെനിന്റെ പ്രതിമ നീക്കം ചെയ്യുന്നതിലൂടെ പ്രത്യേക പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. എതിരാളികളെ മുഴുവന്‍ കൊന്നൊടുക്കി കമ്മ്യൂണിസം നടപ്പാക്കിയ ക്രിമിനലാണ് ലെനിന്‍. അദ്ദേഹത്തിന് ഒരു മഹത്വവും ഇല്ലെന്ന നിലപാടിലാണ് മോഹന്‍ദാസ്. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടി.വി നടത്തിയ ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു ടി.ജി മോഹന്‍ദാസിന്റെ പരാമര്‍ശം.
അതേസമയം, ത്രിപുരയിലെ സ്ഥിതി ആകെ വഷളാവുകയാണ്. നിരവധി സിപിഐ എം പ്രവര്‍ത്തകരുടെ വീടുകളും ഓഫീസുകളും ബിജെപി സംഘം അക്രമിക്കുകയുണ്ടായി. ഒട്ടേറെപേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. കോണ്‍ഗ്രസ് അനുഭാവികള്‍ക്ക് നേരേയും ആക്രമണം ഉണ്ടായി. ത്രിപുരയില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമ തകര്‍ക്കുന്ന ബിജെപി പ്രവര്‍ത്തകരുടെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.