ഇന്ന് ലെനിന്‍, നാളെ പെരിയാര്‍; തമിഴ്‌മക്കളുടെ കണ്‍കണ്ട ദൈവമായ ഇവിആറിന്റെ പ്രതിമകള്‍ നശിപ്പിക്കുമെന്ന് ബിജെപി
ചൊവ്വ, 6 മാര്‍ച്ച് 2018 (17:07 IST)
തമിഴ്‌നാട്ടില്‍ അധികാരം നേടിയാല്‍ പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ. ‘ഇന്ന് ലെനിന്റെ പ്രതിമ തകര്‍ത്തു, നാളെ പെരിയാറിന്റെ പ്രതിമ തകര്‍ക്കും’ - എന്നായിരുന്നു രാജ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കിയത്.
ആരാണ് ലെനിന്‍ എന്നു ചോദിച്ച രാജ ഇന്ത്യയുമായി കമ്മ്യൂണിസ്റ്റുകള്‍ക്ക് എന്താണ് ബന്ധമെന്നും ചോദിച്ചു. ത്രിപുരയില്‍ ഇന്ന് ലെനിന്റെ പ്രതിമ തകര്‍ത്തു. നാളെ തമിഴ്‌നാട്ടിലെ ഇവി ആര്‍ രാമസ്വാമിയുടെ പ്രതിമയും തകര്‍ക്കുമെന്നും രാജ പോസ്‌റ്റിലൂടെ വ്യക്തമാക്കി.
പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്ന പോസ്‌റ്റ് വിവാദമായതോടെ അദ്ദേഹം പ്രസ്‌താവന്‍ ഫേസ്‌ബുക്കില്‍ നിന്നും നീക്കം ചെയ്‌തു. പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്ന് ബിജെപിയുടെ യുവനേതാവ് എസ്ജെ സൂര്യയും ട്വീറ്റ് ചെയ്‌തിരുന്നു.
തമിഴ്‌നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയത്തിന്റെ വിത്തുപാകുകയും ജാതിവിരുദ്ധ മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്ത സാമൂഹ്യ പരിഷ്‌കര്‍ത്താവാണ് ഈറോഡ് വെങ്കട്ട രാമസ്വാമി എന്ന ഇവിആര്‍ ബ്രാഹ്മണിസത്തെ എന്നും ശക്തമായി എതിര്‍ത്ത സാമൂഹ്യപരിഷ്‌കര്‍ത്താവാണ് അദ്ദേഹം.