തിരുട്ടുപയലെ2 എന്ന ചിത്രത്തില്‍ ഗ്ലാമര്‍ വേഷത്തില്‍ അഭിനയിച്ച നടി അമല പോളിനെതിരെ അധിക്ഷേപവുമായി എഡിറ്റര്‍ ബി ലെനിന് രംഗത്ത്. അമലയുടെ പൊക്കിള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള ചിത്രത്തിന്റെ പോസ്റ്ററാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.
സിനിമയുടെ മികവിനേക്കാള്‍ അതിന്റെ പോസ്റ്ററാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്നത്. മാധ്യമങ്ങള്‍ ഇങ്ങനെയുള്ള നടീനടന്മാര്ക്ക് അനാവശ്യ പ്രാധാന്യം നല്‍കുകയാണ്. ചിത്രത്തിലെ നായകന് ബോബി സിംഹയുമൊത്തുള്ള
പ്രണയരംഗങ്ങളില്‍ തനിക്കായിരുന്നു മേല്‍ക്കൈ എന്ന് പറഞ്ഞതില്‍ നിന്ന് അമല എന്താണ് ഉദ്ദേശിക്കുന്നതെന്നും ലെനിന് ചോദിച്ചു.
തിരുട്ടുപയലേ 2വിന്റെ വിവാദ പോസ്റ്ററിനെ കുറിച്ചുള്ള ഒരു ചോദ്യത്തിന് അമലപോള്‍ നല്കിയ മറുപടിയാണ് ലെനിനെ ചൊടിപ്പിച്ചത്. ഗ്രാഫിക്സിന്റെ കാലത്ത് നമുക്ക് കൂടുതല്‍ ഉള്ളോട്ടുചെന്ന് എല്ലാം കാണിക്കാമെന്നും തന്റെ പൊക്കിള്‍ ഇത്ര വലിയ പ്രശ്നമാകുമെന്ന് കരുതിയില്ലെന്നുമാണ് അമല നേരത്തെ പറഞ്ഞത്.
വിവാദമായ സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവതിക്കുവേണ്ടി സംഘടിപ്പിച്ച പ്രതിഷേധ ചടങ്ങിലാണ് അമലപോളിനെതിരെ ലെനില്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്.