സുരേഷ് ഗോപി പണി ഇരന്നു വാങ്ങി? ഫഹദ് തടിയൂരി, അമലയ്ക്ക് കുലുക്കമില്ല!

ശനി, 2 ഡിസം‌ബര്‍ 2017 (09:35 IST)
പോണ്ടിച്ചേരിയിൽ വ്യാജ രേഖയുണ്ടാക്കി കാർ രജിസ്റ്റർ ചെയ്ത സംഭവത്തിൽ രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വ്യാജ വിലാസത്തില്‍ പുതിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിനാണ് കേസ്. 
 
കേരളത്തിലെ ആഢംബര നികുതി വെട്ടിക്കാന്‍ പോണ്ടിച്ചേരിയിൽ രജിസ്‌റ്റര്‍ ചെയ്‌ത ഔഡി കാറിന്റെ എല്ലാ രേഖകളും നവംബർ 13നുള്ളിൽ ഹാജരാക്കണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം ആർടിഒ സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, വ്യക്തമായ മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് പുതിയ നടപടി. 
 
അമിത വേഗത്തില്‍ വണ്ടിയോടിച്ചതിന് പിഴയടച്ചില്ലെന്ന കുറ്റവും സുരേഷ് ഗോപിക്കെതിരെയുണ്ട്. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് കേസ് രജിസ്റ്റർ ചെയ്തത്. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേക്ഷണം. 40 ലക്ഷത്തോളം രൂപയാണ് താരം വെട്ടിച്ചതെന്നാണ് നിഗമനം. 
 
സമാന കേസിൽ ഫഹദ് ഫാസിൽ 70 ലക്ഷം രൂപ നികുതിയടച്ച് വിവാദങ്ങളിൽ നിന്നും തലയൂരിയിരുന്നു. എന്നാൽ, നടി അമല പോളിനു മാത്രം യാതോരു കുലുക്കവുമില്ല. താരത്തിന്റെ നിലപാട് ശക്തമാകവേ ആണ് സുരേഷ് ഗോപിക്കെതിരെ പുതിയ നടപടിയെന്നതും ശ്രദ്ധേയമാണ്.  
 
എംപിയായതിന് ശേഷവും മുമ്പുമായി രണ്ട് വാഹനങ്ങളാണ് സുരേഷ് ഗോപി പുതുച്ചേരിയില്‍ രജിസ്‌ട്രേഷന്‍ നടത്തിയത്. പുതുച്ചേരിയിലെ എല്ലൈപിള്ളചാവടി എന്ന സ്ഥലത്ത് കാര്‍ത്തിക് അപ്പാര്‍ട്ട്‌മെന്റ്- 3 സി.എ എന്ന വിലാസത്തിലാണ് സുരേഷ്‌ഗോപി രജ്സ്റ്റര്‍ ചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍